---
title: "പാനൂർ പോലീസ് സ്റ്റേഷനിൽ ഒരുക്കിയ ഫിറ്റ്നസ് സെന്റർ സംസ്ഥാനത്തിന് മാതൃകയെന്ന് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ് "
english_title: "Commissioner Ajit Kumar IPS said that the fitness center set up at Panur Police Station is a model for the state"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163403/Commissioner Ajit Kumar IPS said that the fitness center set up at Panur Police Station is a model for the state"
published_at: "2023-11-19T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65599a09e8ff3_IMG-20231119-WA0021.jpg"
keywords: []
---

# പാനൂർ പോലീസ് സ്റ്റേഷനിൽ ഒരുക്കിയ ഫിറ്റ്നസ് സെന്റർ സംസ്ഥാനത്തിന് മാതൃകയെന്ന് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ് 

> **Lead Summary:** പാനൂർ പോലീസ് സ്റ്റേഷനിൽ ഒരുക്കിയ ഫിറ്റ്നസ് സെന്റർ സംസ്ഥാനത്തിന് മാതൃകയെന്ന് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ്

## Article Content

പാനൂർ പോലീസ് സ്റ്റേഷനിൽ ഒരുക്കിയ ഫിറ്റ്നസ് സെന്റർ സംസ്ഥാനത്തിന് മാതൃകയെന്ന് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ്

പാനൂർ സ്റ്റേഷനിൽ ഒരുക്കിയ ഫിറ്റ്നസ് സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഐ.എം.പി. ആസാദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ സ്പോർട്സ് ഫണ്ട് ഉപയോഗിച്ചാണ് ഫിറ്റ്നസ് സെന്റർ തയ്യാറാക്കിയിട്ടുള്ളത്. പോലീസ് സ്റ്റേഷന് ഉള്ളിൽ തന്നെയുള്ള കാൻറീൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഫിറ്റ്നസ് സെൻറർ പ്രവർത്തിക്കുന്നത്.

ഡ്യൂട്ടി സമയ ക്രമീകരണം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പോലീസുകാർക്ക് വേണ്ടിയാണ് പോലീസ് സ്റ്റേഷനിൽ തന്നെ ഫിറ്റ്നസ് സെന്റർ ഒരുക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് സ്വകാര്യ ഫിറ്റ്നസ് സെന്ററിലൊന്നും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യം പോലീസുകാർക്കുണ്ട്.

ഈയൊരവസ്ഥക്ക് പരിഹാരമാവുകയാണ് ഈ ഫിറ്റ്നസ് സെൻ്റർ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് സ്റ്റേഷനിൽ ഫിറ്റ്നസ് സെൻ്റർ ആരംഭിക്കുന്നത്.

പൊലീസുകാരിലെ മാനസിക പിരിമുറുക്കവും, ജീവിതശൈലി രോഗങ്ങളും ഒഴിവാക്കാൻ ഫിറ്റ്നസ് സെന്റർ ഉപകരിക്കുമെന്ന് സിഐ.എം.പി. ആസാദ് പറഞ്ഞു. പാനൂർ മേഖലയിലെ പൊലീസുകാർക്കും, വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കും, ഫിറ്റ്നസ് സെൻ്റർ ഉപയോഗപ്പെടുത്താമെന്ന് പാനൂർ എസ്.ഐ സി.സി ലതീഷ് പറഞ്ഞു.

ബോഡി ബിൽഡിംഗിൽ സംസ്ഥാന പൊലീസ് ചാമ്പ്യനും, മിസ്റ്റർ സൗത്ത് ഇന്ത്യയുമായ പി.ആർ ഷിജു മുഖ്യാതിഥിയായി. ഫിറ്റ് വെൽ മൾട്ടി ജിം ഉടമ എൻ പി റിഷാദ് , ജനമൈത്രി പൊലീസ് ഓഫീസർ സുജോയ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163403/Commissioner Ajit Kumar IPS said that the fitness center set up at Panur Police Station is a model for the state)